Sunday, 3 May 2015

കൊഴിഞ്ഞുപോയ 2K11........

GCEKഇവിടം!! അവസാന മഴയുടെഓർമ്മകൾ..!!
--------------------------------------------------------

ഇന്നലെ മഴ പെയ്തു തികച്ചും വിത്യസ്തമായിരുന്നില്ല അതിന്റെ കാഴ്ചകൾ ...
ചൂടുകൊണ്ട് വീർപ്പുമുട്ടിയ മണ്ണ് ആ തണുത്ത ജലത്തിൽ കുളിച്ചു നിന്ന് മഴയുടെ സൗന്ദര്യം മുഴുവൻ ആസ്വദിച്ചു എന്ന് തോന്നുന്നു ...
ആദ്യ മഴകൊണ്ട മണ്ണിന്റെ ഗന്ധം എനിക്ക് പരിജിതമാണ് ...
എന്നിരിന്നാലും ഈ കഴിഞ്ഞ കാലമത്രയും എല്ലാ ചൂടിലും വിയര്പ്പിലും എനിക്ക് തണുപ്പ് നല്കിയ എന്റെ കോളേജിന്റെ വരാന്തയിൽ ഒറ്റക്കിരുന്നു ആ ഗന്ധം ആസ്വധിച്ചപ്പോൾ എന്തെന്നില്ലാത്ത ഓർമ്മകൾ ആഴ്നിറങ്ങാൻ തുടങ്ങിയിരുന്നു ...
അതേ.. .കാലവും പ്രകൃതിയും പുതിയ അധ്യായം ഉൾകൊള്ളാൻ ഒരുങ്ങി തുടങ്ങി ....
നല്ല മഴ ....
വിഷു കഴിഞ്ഞെങ്കിലും കണിക്കൊന്ന ബാക്കി ഉണ്ടായിരുന്നു ആ മരത്തിൽ ...ഞങ്ങള്ൾക്ക് കാണാൻ ബാക്കി നിക്കുന്നതാണെന്ന് തോന്നി...ഈ വരന്തക്കും ഈ കോളേജിനും അത് വരെ ഇല്ലാത്ത സൌധര്യം കണ്ടു ഞാൻ ...
ഒരു പക്ഷെ കൊഴിഞ്ഞു പോവാൻ നിക്കുമ്പോൾ അത് വരെ കണ്ട പല കാഴ്ചകളും കേൾവികളും അന്നതെയ്ക്കാൽ ഇഷടമുള്ളതാവും പലര്ക്കും ..എനിക്കും അങ്ങെനെ തന്നെ തോന്നി..
ഈ പച്ചപ്പ് ഈ കോളേജിനും വീണ്ടും കുളിര്മ പകരാൻ തുടങ്ങുന്നത് ആ മഴയുടെ തണുപ്പിൽ ഞാൻ കാണുന്നുണ്ടായിരുന്നു ..
എന്തോ ആ തണുപ്പിനും അത് വരെ ഇല്ലാത്ത സുഖം തരാൻ കഴിയുന്നു .....എല്ലാം പലപ്പോഴും അങ്ങെനെ ആണ് ...
കുറച്ചു പുറകോട്ടു നോക്കിയാൽ വിട പറയുന്നതിന്റെ വേദന നാം മുമ്പേ അനുഭവിചിട്ടുള്ളതാണ്..
ഒരു പക്ഷെ…
ഒന്നാം ക്ലാസിൽ ചേരാൻ വന്നപ്പോൾ ആണ് പിരിഞ്ഞു പോവലിന്റെ വേദന ആദ്യമായി എല്ലാവരും അറിയുന്നത് ..
.അന്ന് ഇന്നും എന്നും അതിന്റെ കാഴചകൾ ഒരു കരച്ചിലിന്റെ സംഗീതത്തോടെ മാത്രെമേ ഉണ്ടാവു ...
ഒരു പക്ഷെ ഈ തിരിച്ചറിവിന് ഇന്ന് ഇവിടെ മനോഹരമായ ഉത്തരം ഉണ്ടാവുന്നുണ്ടായിരുന്നു ..... ഈ മഴയിൽ ഓർമ്മകൾ ..ചിരികൾ ..സന്തോഷങ്ങൾ പലതും മാറി മാറി വന്നുകൊണ്ടേ ഇരുന്നു ..ഒരു പക്ഷെ
...ഇവിടെ ഞാൻ ഒറ്റക്കാണ് ..
ഇനി അത് അങ്ങെനെ തന്നെ ആണ് ...പക്ഷെ ഇന്നിവിടെ എന്റെ കൂടെ ഒരു മഴയുടെ സംഗീതമുണ്ട് ...അവയെല്ലാം ഇപ്പോൾ എന്റെ കൂട്ടുകാർ കൂടെ കരയുന്നതവം...അല്ലെങ്കിൽ എന്നെ കളിയാക്കുന്നതവാം ...എന്ത് തന്നെ ആയാലും ഓരോ മഴക്കും ഒരു കഥ പറയാൻ ഉണ്ട്
ഇന്നിപ്പോൾ .. ഇത് എന്റെ കൂട്ടുകാര് എന്റെ കൂടെ കൂടുന്നതാവം ...ചിരിക്കാനും കളിയാക്കാനും ...ഒരു മഴയുടെ അകമ്പടിയോടെ എന്നും അവർ കൂടെ ഉണ്ടാവും ........
ആ കണികൊന്നകൾ ചിരിക്കുന്നുണ്ടായിരുന്നു ....മഞ്ഞ നിറഞ്ഞ അവളുടെ ചിരികൾ ഈ ഋതു മാറ്റത്തിൽ എന്നെ ചരിത്രമാവാൻ പ്രേരിപ്പിക്കുന്നു ....ഇനി ഞാനും ഞങ്ങളും ഇല്ലാതാവാൻ നിമിഷങ്ങളുടെ ഹൃദയമിടിപ്പ് എണ്ണി തുടങ്ങേണ്ടി വരും....
ഈ വഴികൾ ഞങ്ങളുടെ കാലിന്റെ ചൂട് മറന്നു പോവില്ല ....ചുവരുകളിൽ കൊത്തിവച്ച പേരുകൾ മറ്റൊരു ബ്രഷ് കൊണ്ട് മായ്കുവാൻ സാധിക്കുകയില്ല ...അലറി വിളിച്ച പേരുകളുടെ പ്രകമ്പനങ്ങൾ ഇവിടം വിട്ടു പോവില്ല എന്നിരിന്നാലും അത് കാണാൻ കേള്ക്കാൻ അറിയാൻ ...ഈ കതോരങ്ങൾ ഇവിടെ ഉണ്ടാവുകയില്ല ...
..മറ്റൊരു മഴകാലത്ത് വീണ്ടും ഉയര്ന്നു പൊങ്ങി വർണങ്ങൾ കൂട് കൂട്ടിയ ഒരു ചെറു മഴ മേഘമായി ഈ നീലാകാശത്ത് വീണ്ടും ഒത്തു കൂടാം എന്നാ പ്രതീക്ഷയോടെ ..അതിലേറെ ആഗ്രഹത്തോടെ ..ഈ മഴയെ ഞാനും ഞങ്ങളും നെഞ്ചോടു ചേർക്കുന്നു ......... 

cretiz: VINEESH (our beloved senior)

0 comments:

Post a Comment